ലോകത്ത് അത്യപൂർവമായിക്കാണുന്ന പക്ഷികളാണ് സിലോൺ ഫ്രോഗ് മൗത്ത്. മാക്കാച്ചിക്കാട, തവള വായൻ, തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടുന്നു. ഇവയുടെ ചുണ്ട് തവളയുടെ വായ് പോലെ കാണപ്പെടുന്നതു കൊണ്ടാണ് ഈ പക്ഷികൾക്ക് ഈ പേരുകൾ ലഭിച്ചത്. ശ്രീലങ്കയിലും, പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തും അപൂർവമായി കാണപ്പെടുന്ന പക്ഷിയാണ് ഫ്രാഗ് മൗത്തുകൾ.
തട്ടേക്കാട്, ക്ണാച്ചേരി വനത്തിൽ ഇവയെ കാണാറുണ്ട്. ഇതിന്റെ കൂട് വളരെ ചെറുതാണ് . നെഞ്ചിലെ തൂവലുകൾ പറിച്ചെടുത്ത് ഉമിനീരു പയോഗിച്ചാണ് കൂട് നിർമിക്കുന്നത്. വർഷത്തിൽ ഒരു മുട്ട മാത്രമാണ് സിലോൺ ഫ്രോഗ് മൗത്തുക ഇടുകയുള്ളൂ. അതാണ് ഇതിന്റെ വംശവർദ്ധനവിന് തടസമായിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഈ പക്ഷികളെ കാണാനാണ് പ്രധാനമായും തട്ടേക്കാട് എത്തുന്നത്.
0 Comments